Monday, September 12, 2011

പേരന്വേഷണം

''ഈ കഥ വായിക്കുന്നവര്‍ക്ക് ഒരു കഥ ആയിട്ട് തോന്നിയില്ലെങ്കില്‍ അത് എന്‍റെ തെറ്റ് പൊറുക്കുക ''



നാരായണിയുടെ ജസ്റ്റ്‌ ഓപ്പോസിറ്റ് വരുന്ന പദം എന്താണോ അതായിരുന്നു എന്‍റെ പേര്. പക്ഷെ

ആ പേര് എനിക്കറിയില്ലായിരുന്നു.

എന്‍റെ പേര് അന്വേഷിച്ചു ഞാന്‍ നാട് വഴികളും , കാടു വഴികളും അലഞ്ഞു മലകളും,മരങ്ങളും കയറിയിറങ്ങി.

കടലിലും,കായലിലും നീന്തിയന്വേഷിച്ചു, ചതുപ്പ് നിലങ്ങളിലും, മരുഭൂമികളിലും അന്വേഷിച്ചു,

ഉറ്റവരും, ഉണ്ടാക്കിയവരും പേര് നഷ്ടപെട്ടപോള്‍തന്നെ നഷ്ടപ്പെട്ടിരുന്നു .



പരിചയപ്പെടുന്നവരും,പരിചയമില്ലാത്തവരും എന്‍റെ പേര് ചോദിച്ചു ഞാന്‍ തിരിച്ചവരോട്

എന്‍റെ പേര് ചോദിച്ചു

അവര്‍ 'പാവം ഭ്രാന്തന്‍' എന്ന് മാത്രം പറഞ്ഞു തിരിഞ്ഞു നടക്കും

ഭാഷ നിഖണ്ടുക്കളില്‍ അന്വേഷിച്ചു സാര്‍ത്രിന്‍റെയും,ഭുവ്വയുടെയും ചിന്തകളില്‍ തിരഞ്ഞു

ജിബ്രാന്‍റെ പ്രേമ കാവ്യങ്ങളിലോന്നിലും എന്‍റെ പേര് കണ്ടില്ല.!!

ലോക ക്ലാസ്സിക്കുകളില്‍ ഒന്നിലും നാരായണിയുടെ വിപരീതം എനിക്ക്

കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

കാലങ്ങള്‍ അങ്ങിനെ ഒരുപാട് കഴിഞ്ഞിരുന്നു കൊടും വേനലും,കൊടുങ്കാറ്റും ഉണ്ടായി

മരം കോച്ചുന്ന തണുപ്പും,കോരിച്ചൊരിയുന്ന മഴയുമുണ്ടായി,വേലിയേറ്റവും,വേലിയിറക്കവും ഉണ്ടായി

ഭൂമി കുലുക്കമുണ്ടായി പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ ഒക്കെയും മാറി-മാറി വന്നു

കാലങ്ങളും , മാറ്റങ്ങളും ഇത്രയൊക്കെ ആയിട്ടും എന്‍റെ പേര് എന്താണെന്ന് എനികറിയുവാന്‍ കഴിഞ്ഞില്ല

അങ്ങിനെ പേര് അന്വേഷണത്തിന്‍റെ മധ്യ കാലഖട്ടമെത്തിയപ്പോഴാന്നു അവളെ ഞാന്‍ പരിചയപ്പെടുന്നത്

അവള്‍ക്കു ഇരുട്ടിന്‍റെ കറുപ്പ് നിറമായിരുന്നു, അവളുടെ ചുണ്ടിലും,കണ്ണുകളിലും രക്തത്തിന്‍റെ തുടിപ്പുണ്ടായിരുന്നു

തിങ്ങി നിറഞ്ഞ കറുത്ത ചുരുണ്ട മുടി അവളുടെ കറുപ്പിന് അഴക്‌ കൂട്ടി നിറഞ്ഞ മാറിടങ്ങളും,ഒതുക്കമുള്ള അരക്കെട്ടും അവളെ കാണുന്നവര്‍ക്ക്

കാമാവേശമുന്നര്‍ത്തി.

'' എന്താ പേര്....? ഞാന്‍ അവളോട്‌ ചോദിച്ചു.

''നാരായണന്‍റെ ജസ്റ്റ്‌ ഒപ്പോസിട് വരുന്ന പദം എന്താണോ അതാന്ന് എന്‍റെ പേര്.., ആ പദം എന്താന്നു എന്ന് ഞാന്‍ ആരോടും

അന്വേഷിക്കാറുമില്ല, എനിക്കറിയനും മേല..''

''അപ്പൊ നീയും എന്നെപോലെ പേരന്വേഷിച്ചു നടകനേന്നില്ലേ....? ഞാന്‍ ചോദിച്ചു...

'' നിനക്ക് വീടും,കുടീയോന്നുല്ലേ......? വീണ്ടും ഞാന്‍ ചോദിച്ചു.

'എണ്ട്..'- അവള്‍ പറഞ്ഞു.

-പോലീസേമാന്റെ വീട്ടിലാണ് ഞാ-നിക്കണത് , ഓര്‍മെള്ള കാലമൊതല്‍ ഏമാന്‍ന്‍റെ വീടിലാണ്

ഏമാന് ഭാര്യേം രണ്ട് കുട്യോള്മുണ്ട്.....,

ഭാര്യ എന്നെ ഡീ എന്നും, ഏമാന്‍ സ്നേഹത്താല്‍ കറുമ്പി...എന്നും വിളിക്കും.

ഭാര്യയറിയാതെ ഏമാന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനെമാന് തുണിയഴിച്ച് കൊടുക്കാറുണ്ട്

അപ്പോഴൊക്കെ യേമാന് ഭാര്യകാളും ഇഷ്ടം എന്നെ യാണെന്ന് പറയും....''

'' അപ്പൊ നീയെമാന്‍ന്‍റെ വെപ്പാടിയാന്നല്ലേ.....? ഞാന്‍ ചോദിച്ചു.

'' അല്ല അവള്‍ പറഞ്ഞു.., എന്‍റെ നില നില്പിന് വേണ്ടിയാന്നു ഞാന്തുണിയഴിച്ചു കൊടുക്കുന്നത്

അല്ലാണ്ട് തെരുവിലിരങ്ങിയാല്‍ മാന്യന്മാരെല്ലാം കൂടിയെന്നെ പിച്ചി ചീന്തി തേവിടിച്ചിയായി മുദ്ര കുത്തും...,

പിന്നെ സിഫ്ഫിലീസും,എയിട്സും പിടിച്ചു ഏതെങ്കിലും തെരുവില്‍ കിടന്നു മരിക്കും ഇപ്പൊ

എന്‍റെ വയറിന്‍റെ വിശപ്പും,അതിനു താഴെയുള്ള വിശപ്പും ശമിക്കുന്നുണ്ട്.., ജീവിതം സുഖോണ്...........''

' നിനക്ക് സ്വന്തായിട്ട്‌ ഒരു ഭര്‍ത്താവും,ജീവിതോമാവശ്യമില്ലേ...? ഞാന്‍ ചോദിച്ചു.

അവള്‍ ഒന്നും മിണ്ടാതെ ചിരിച്ചു നിന്നു.

'ഞാമ്പോന്നു..- എന്ന് പറഞ്ഞ് അവള്‍ തിരിഞ്ഞു നടന്നു.

''ഞാന്‍ നാളേം വരും നീ വരോ........? ഞാന്‍ വിളിച്ചു ചോദിച്ചു.

അവള്‍ തിരിഞ്ഞു നോക്കി തലയാട്ടികൊണ്ട് നടന്നു പോയി.

അവള്‍ പിറ്റേ ദിവസവും,അതിന്‍റെ പിറ്റേ ദിവസവും വന്നു. അങ്ങിനെ ദിവസങ്ങള്‍ മാസങ്ങളായി.

ഞാന്‍ ഇപ്പോള്‍ എന്‍റെ പേര് അന്വേഷിക്കാറില്ല. അവള്‍ പോലീസേമാന് വേണ്ടി തുണിയഴികാരുമില്ല

ഏമാന്‍ നിര്‍ഭന്ധികാരുമില്ല.

അവള്‍ സ്നേഹത്താല്‍ ''എന്‍റെ പൊന്നെ എന്ന് എന്നെ വിളിക്കും, ഞാന്‍ എന്‍റെ കരളെ'' യെന്നു

അവളെയും വിളിക്കും.

ഇന്ന് ഞങ്ങള്‍ ദാമ്പതിമാരാന്, അവള്‍ മൂന്ന് മാസം ഗെര്‍ഭിന്നിയുമാണ്

ഞങ്ങള്കിന്നൊരു വീടുണ്ട് പലക മറച്ചു ടാര്‍ ഷീറ്റ്-ഇട്ടു മേഞ്ഞ , കാറ്റും,മഴയും,മഞ്ഞും

കൊള്ളാത്ത ഒരു കൊച്ചു വീട്.

വീടിന്‍റെ വരാന്തയില്‍ ചാണകം മെഴുകി വെടിപ്പാക്കിയ തറയില്‍ ഞാനും , എന്‍റെ കരളായ-ഗെര്‍ഭിന്നിയായ അവളുമിരുന്നു.

എന്‍റെ മടിയില്‍ തലവച്ചു കൊണ്ട് അവള്‍ ചാണക തറയില്‍ നീണ്ടു മലര്‍ന്നു കിടന്നു.

അവളുടെ സ്വല്പം തടിച്ച വയറില്‍ തലോടികൊണ്ട് ഞാന്‍ അങ്ങിനെയിരുന്നു.........

ഞാന്‍ പറഞ്ഞു

''എന്‍റെ കരളേ.......,

നിന്നെ കണ്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഞാന്‍ അറിയാത്ത എന്‍റെ പേരുംതിരഞ്ഞു

അര്‍ത്ഥമില്ലാത്ത യാത്രേം ചെയ്ത് പ്രാന്ത് പിടിച്ചു തെരുവില്‍ കിടന്നു മരിച്ചേനെ....''

'' എന്‍റെ പൊന്നെ, അങ്ങില്ലായിരുന്നെങ്കില്‍ ഗര്‍ഭിന്നിയോ,ഭാര്യോ ആകില്ലായിരുന്നു-

ഞാന്‍ പെറ്റാല്‍ അങ്ങച്ചനും,ഞാനമ്മയുമാകില്ലേ....? അവള്‍ ചോദിച്ചു..

അവന്‍ പറഞ്ഞു...- '' നമുക്കുണ്ടാകുന്ന കൊച് ആണാണെങ്കില്‍ നാരായണനെന്നും,

പെണ്ണാണെങ്കില്‍ നാരായന്നിയെന്നും നമുക്ക് പേരിടാം ...'- അങ്ങിനെ

അറിയാത്ത നമ്മുടെ പെരന്വേഷണത്തിന് നമുക്കിവിടെ അവസാനം കാണാം...''

No comments: