Wednesday, February 22, 2012

തടാകത്തിലെ മഴ..................

കോഫീ ഷോപിലെ സീറ്റില്‍ പരിചയമില്ലാത്ത സൌകര്യങ്ങളില്‍ അവള്‍ അസ്വസ്ഥയായിരുന്നു
ഞാന്‍ അവളുടെ മുഖത്തേക്  തന്നെ നോകിയിരുന്നു അവള്‍ കൈ മുട്ടുകള്‍ രണ്ടും ടേബിളില്‍ കുത്തി ചേര്‍ത്തു വച്ച ഇരു കരങ്ങളുടെയും ഉള്ളില്‍
മുഖം ഒതുക്കി കുളിര്‍മയോടെ എന്റെ മുഖത്തേക്  നോകി ചിരിച്ചു....
പശ്ചാത്തലത്തില്‍ തടാകത്തില്‍ പെയ്യുന്ന നനുത്ത  പൊടി മഴപോലെ മെഹ്ദി ഹസ്സന്‍ പാടി കൊണ്ടിരുന്നു...........
പ്യാര്‍ ഭരേ..... ദോ ശര്‍മീലെ നൈനാ...........
ജിന്‍സെ മിലാ...മേരെ ദില്‍കോ.......ജൈന്‍.....
കോയീ.......ജാനെനാ....ക്യോ മുജ്സേ..... ശര്മായേ......
കൈസേ മുജെ...  തട്പായേ................( പ്യാര്‍ ഭരേ.... )
ഇടയ്ക്  വെയിടെര്‍  കടന്നു വന്നു.
' സര്‍, ഓര്‍ഡര്‍ പ്ലീസ്‌.......' ,
ഞാന്‍ മെനു ആവശ്യപെട്ടു.
വെയിടെര്‍ മെനു നീടി.
അവള്‍ മെനു വാങ്ങി നോകിയിട്  എന്റെ നേരെ നീടി കൊണ്ട് പറഞ്ഞു...
'' എനിക്ക് ഒരു കോഫീ.......'
ഞാന്‍ മെനു നോകിയിട്  വെയിടരോട് പറഞ്ഞു ......
'' എനിക്ക് ഒരു ബ്ലാക്ക്‌ കോഫ്ഫീയും, ഇവള്‍ക്ക് ഒരു  സട്രോവ്ബേരി ജൂസും പിന്നെ രണ്ടു പീസ്‌ ബ്ലാക്ക്‌ ഫോറെസ്റ്റ്  പാസട്രീസും......''
വെയിടെര്‍ പോയി ഞാന്‍ അവളുടെ മുഖതെയ്കു നോകി
അവള്‍ കണ്ണൊന്നു മിന്നിച്ചു വീണ്ടും ചിരിച്ചു......
അവളുടെ തലയില്‍ നിന്നും താഴെയ്ക്  ഞാണ്  കിടയ്ക്കുന്ന ഷാള്‍-  മെഹ്ദി ഹസ്സന്റെ ഗസലിനൊപം നൃത്തം വയ്ക്കുന്നുണ്ടായിരുന്നു...
പിസ്തയുടെ നിറമുള്ള ഷാളില്‍ എന്റെ നോടം തറച്ചു നിന്നു.
ചിരട്ട കരിയുടെ തേപ്പു പെട്ടിയില്‍ നിന്നും തീപൊരി വീണു ചെറിയ ചെറിയ ഹോളുകളായ ഷാളിലെ ദാരിദ്ര്യം എന്റെ ഉള്കന്നിനെയും,
മനസിനെയും....ഈരനന്നിയിച്ചൂ....
ഞാന്‍ നോക്കുന്നത്  അവള്‍ അറിയാതിരികുവാന്‍ ഞാന്‍ ശ്രദ്ധിച്ചു....
ടാബിളില്‍ ജൂസും,കോഫീയും,പാസട്രീസും വന്നു.
''ഇതാണോ ബ്ലാക്ക്‌ ഫോറെസ്റ്റ് ..... ' ?
പാസ്ട്രീസ് കാടികൊണ്ട് അവള്‍ ചോദിച്ചൂ...
'' മ്......കഴിക്കൂ....'' ഞാന്‍ പറഞ്ഞു....
അവള്‍ സട്രോ കൊണ്ട്  ജുസ്  കുടികുന്നതിനിടയില്‍ പുരികം ഉയര്‍ത്തി കണ്ണ് ചിമ്മിച്ചു കൊണ്ട്  എന്നെ നോകി
ഒന്നുകൂടി ചിരിച്ചൂ....
തലയില്‍ നിന്നും മുഖത്തിന്റെ ഇരുവശങ്ങളിലൂടെയും താഴെയ്ക് ഊര്‍ന്നു കിടക്കുന്ന ഷാള്‍ മെഹ്ദി ഹസ്സന്റെ ഗസലിനൊപം അപ്പോഴും
ചാലിക്കുന്നുണ്ടായിരുന്നു.....
സ്ട്രൌബെരിയുടെ രുചി ആസ്വദിച്ചു കൊണ്ട് അവള്‍ എന്നോട് പറഞ്ഞു.....
' സജിത്ത് ..നല്ല ഗസല്‍ അല്ലെ.....' ?
'മ്...' കോഫി കുടിച്ചുകൊണ്ട്  മെഹ്ദി ഹസ്സനോപം ഞാനും പാടി.......
'' പ്യാര്‍ ഭരേ.........'
അവള്‍ സന്തോഷത്തോടെ ചിരിച്ചൂ.....
സ്പൂണ്‍ കൊണ്ട്  ബ്ലാക്ക്‌ ഫോറെസ്റ്റ്  കട്ട്‌  ചെയ്തു മെല്ലെ അവള്‍ കഴിച്ചു കൊണ്ടിരുന്നു......
അവള്‍ എന്നോട് ആവശ്യപെട്ടു....
'' സജിത്ത്  കഴിക്കൂ.......''
ഞാന്‍ തലയാട്ടി മെഹ്ദി ഹസ്സനോപം ലയിച്ചിരുന്നു......
'' സജിത്ത് നീയും നല്ല പോലെ പാടും അല്ലെ....''   ?
അവള്‍ ചോദിച്ചൂ......
ഞാന്‍ ഒന്നും മിണ്ടിയില്ല.....
അവള്‍ കുടിക്കുന്നതും, കഴിക്കുന്നതും നോകി ഞാന്‍ ആസ്വദിച്ചിരുന്നു........
അവളുടെ ചലനങ്ങളും.......
................'' സജിതേട്ടാ..........
ശോള്‍ടെരില്‍ തട്ടിയുള്ള വിളിയില്‍ ഞാന്‍ മുഖമുയര്‍ത്തി നോകി...
പരിചയമുള്ള വെയിടെര്‍ ആയിരുന്നു അത്
'' ചേട്ടന്‍ എന്നാ ആലോചിക്കുന്നത്....... '' ?
'കോഫി തന്നുത്തൂ.....' അവന്‍ പറഞ്ഞൂ..
'' ഈ കോഫീ മാറ്റി ചൂടുള്ള ഒരു കോഫീ കൊണ്ട് വരൂ....''
ഞാന്‍ അവനോട്‌ ആവശ്യപെട്ടു
ഞാന്‍ മുഖം കഴുകി വീണ്ടും വന്നിരുന്നു......
വെയിടെര്‍ ആവി പറക്കുന്ന കോഫിയുമായി വന്നു
അവന്‍ ചോദിച്ചൂ.., ''ചേട്ടാ എന്താ ഇത് ഇതിനു മുന്പ് ഇങ്ങിനെ കണ്ടിട്ടില്ലാലോ.....'' ?
'' എന്താ കഴിച്ചത്.....'' ?
'' അന്ടിക്വിടി ആറ് പെഗ്.., ഒരു ഇവെന്റ്റ് ഉണ്ടായിരുന്നു.......''- ഞാന്‍ പറഞ്ഞു
ജമൈകന്‍ റെഗ്ഗെ സംഗീത രാജാവ്‌  ബോബ് മര്‍ലീ യുടെ നോ വുമെന്‍ നോ ക്രൈ എന്ന
ഗാനം കോഫി ഷോപ്പിലെ സൌണ്ട് സിസ്റ്റെതില്‍ പാടികൊണ്ടിരുന്നു..........
ഞാന്‍ വെയിടെര്‍റോഡ്‌ പറഞ്ഞു   '' നീ ഈ മ്യൂസിക്‌ ഒന്ന് ചേഞ്ച്‌ ചെയ്യൂ..പ്ലീസ്‌.......''
അവന്‍ ചോദിച്ചു- '' മെഹ്ദി ഹസ്സന്‍ .....പ്യാര്‍ ഭരേ....... ഇടട്ടെ......'' ?
ഞാന്‍ ചിരിച്ചൂ..അവനും ചിരിച്ചൂ.....എന്റെ ചിരിക് ഒരു വര്‍ഷത്തെ പഴകം വന്നു.......
എന്റെ മുന്‍പിലെ കാലിയായ സീറ്റില്‍ നോകി ഞാന്‍ കണ്ണൊന്നു അടച്ചു തുറന്നു........
കോഫിയുടെ ചൂട്  ഞാന്‍ ആസ്വാദിച്ചൂ....
മെഹ്ദി ഹസ്സന്‍ പാടി കൊണ്ടിരുന്നു തടാകത്തില്‍ പെയ്യുന്ന മഴപോലെ...........

മാലതിയും,സുഗുണനും പിന്നെ വെളുത്ത കുട്ടിയും..........

ഈ കുളത്തിന് ഏഴു മീറ്ററോളം വ്യാസമുണ്ട് എന്നാല്‍ ഭംഗിയുള്ള വൃത്തമാല്ലായിരുന്നു
കുളത്തിന്റെ പഴയ കാല പ്രതാപം കെട്ടടങ്ങി കരിങ്കൂവളം തിങ്ങി വളര്‍ന്നിരിക്കുന്നു
ആദ്യ കാലങ്ങളില്‍ സമീപവാസികള്‍ കിണ്ണം മുങ്ങി പിതൃ തര്‍പ്പണം നടത്തുന്നതെല്ലാം ഈ കുളത്തില്‍ ആയിരുന്നു ആളുകളെല്ലാം അലക്കി കുളിക്കുന്നതും ഇതേ സ്ഥലത്തായിരുന്നു.

ഇന്ന് സമീപത്തുള്ള കുടിലുകളെല്ലാം  വാര്‍ക്ക കെട്ടിടങ്ങളും ഉയര്‍ന്ന ബില്ടിങ്ങുകളും ആയി മാറി
ഇപ്പോള്‍ ശബരി മല സീസണായാല്‍
ട്രാന്‍സ്പോര്‍ട്ട് സ്റ്റാണ്ടിലും,റയില്‍വേ സ്റ്റെഷനിലും ഒക്കെ വരുന്ന സ്വാമിമാര്‍
കുളത്തിന് സമീപമുള്ള പറമ്പിലും,റെയില്‍വേ ലൈനിലും ഒക്കെ വെളിക്കിരങ്ങിയിടു
ഈ കുളത്തിലാണ് ചന്തി കഴുകുന്നത് ഇതൊക്കെയാണ് ഈ കുളത്തിനെ പറ്റി പറയാനുള്ളത്
തൊട്ടു അടുത്ത വീട്ടിലെ മാലതിയുടെ പ്രേതം(ശവം) പൊങ്ങിയതും ഈ കുളത്തില്‍ ആണ് -
പ്രേതത്തെ ആദ്യമേ കണ്ടത് ഞാന്‍ തന്നെയായിരുന്നു.

അവള്‍ അത്ര നല്ലവളൊന്നും ആയിരുന്നില്ല സുഗുണഞ്ഞോ  വളരെ പാവവും അവനും,മാലതിയും നല്ല കറുപ്പായിരുന്നു
പക്ഷെ മാലതി പ്രസവിച്ചത് നല്ല വെളുത്ത കുഞ്ഞിനേയും എന്നിട്ടും അവന്‍ മാലതിയ്കും കുഞ്ഞിനും ചിലവിനു കൊടുത്തു സുഗുണന്‍ പണിയ്ക് പോകുമ്പോള്‍ സമീപത്തുള്ള ചില കഴുവേറികള്‍
മാലതിയുടെ നെഞ്ചത്ത്‌ കയറിയിരങ്ങാരുണ്ടായിരുന്നു അവള്‍ അതിനു സമ്മതിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു
സുഗുണന്‍ അറിവും,നേരറിവും ഉള്ളവനായിരുന്നു എന്നിട്ടും തന്റെ ഭാര്യയിലെ മാലതിയെ അവനു മനസിലാകുവാന്‍ സാദിച്ചിരുന്നോ ആവോ...
ഒരിക്കല്‍ ഞാനും അതായതു എന്റ കാമം എന്നെയും മാലതിയുടെ അടുകല്‍ എത്തിച്ചു എന്നാല്‍ നാടിലെ പ്രമാണിയായ ഒരാളുടെയും,ഭുമിയുടെയും ഇടയില്‍ മാലതി വിയര്‍ത്തു കുളികുന്നുണ്ടായിരുന്നു അവര്‍ രണ്ടുപേരും കാണാതെ ഞാന്‍ തിരിച്ചു പോന്നു. പിന്നീട് സുഗുണനെ കുറിച്ച് ഓര്‍ത്തപോള്‍ മാലതിയോടുള്ള എന്റെ കാമം ഞാന്‍ ഉപേക്ഷിച്ചു. പക്ഷെ ഇപ്പോള്‍ മാലതിയെ കൊന്നു കുളത്തിലിട്ടത് ആരാണ്.....
സുഗുണഞ്ഞോ അതോ മറ്റേതെങ്കിലും കഴുവേറികളോ.....- പക്ഷെ മറ്റുള്ളവരാരും അവളെ കൊല്ലുവാനുള്ള സാഹചര്യമില്ല അവള്‍ എല്ലാ അവന്മാര്‍കും സമ്മതികാരുന്ദ്
അവള്‍ ഒരു തേവിടിശ്ശി ആയിരുന്നു എന്നുള്ള കാര്യത്തില്‍ സമീപത്തുള്ള സ്ത്രീകളെല്ലാം ഒരേ അഭിപ്രായകാരാന്നു .....
ഞാന്‍ പണിയൊന്നും ഇല്ലാത്ത സമയങ്ങളില്‍ ഈ കുളത്തിന്റെ കരയില്‍ ഇരുന്നു ചൂണ്ടയിടാരുണ്ട്ട്  മനുഷ്യന്റെ
സാഡിസ്റ്റ് മനോഭാവം ആണ് ചൂണ്ടയിടലിന്റെ അടിസ്ഥാനം എന്നാണ് എന്റെ വിശ്വാസം എന്തൊരു ക്രൂരതയാണ് ചൂണ്ടയിടല്‍ ഇരുമ്പ് കൊളുത്തിലെ ഇരയെ ഭക്ഷിക്കുന്ന മീനുകള്‍ നിമിഷങ്ങള്കകം കരയില്‍ വീണിരികും...
ഇരുമ്പ് കൊളുത് ചിലപ്പോള്‍ ചെകിളയിലോ,ചുണ്ടിലോ തുളച്ച്‌ പുറത്തു വന്നിരികും മറ്റ് ചിലപ്പോള്‍ കണ്ണിലൂടെ തുളച്ച്‌ കറുപ് കലര്‍ന്ന ചുവന്ന രക്തം ചീറ്റിച്ച്‌ കൊണ്ട് പിടയുന്നുണ്ടായിരികും - എന്തൊരു ക്രൂരവിനോദം -
അങ്ങിനെ ചൂണ്ടയിട് കൊണ്ടിരികുന്നതിന്റെ ഇടയിലാണ് മാലതിയുടെ പ്രേതത്തെ കരിങ്കൂവളത്തിന്റെ ഇടയിലൂടെ ഞാന്‍ കണ്ടത് .
അയ്യോ...., ഞാന്‍ ഭയന്ന് പിന്മാറി അങ്ങിനെ മാലതിയെ കൊന്നത് അല്ലെങ്കില്‍ അവള്‍ ആത്മഹത്യ ചെയ്തത് നാട്ടിലാകെ പറന്നു പോലീസുകാരും എത്തി പോലീസ് ശുനകനും ഉണ്ടായിരുന്നു ജഡം കരയ്കെടുത്തു ശുനകനെ കൊണ്ട് പ്രേതത്തില്‍ മണപ്പിച്ചു മനുത്തപാടെ എങ്ങോട് എന്നില്ലാതെ ഓടി പിന്നാലെ ഏമാന്മാരും ശുനകന്‍ ഓട്ടം നിറുത്തിയത് ഒരു ഇരച്ചികടയിലായിരുന്നു
കടയിലെ ഇറച്ചി വെട്ടുന്ന മരത്തടിയില്‍ ഉണങ്ങി പിടിച്ചിരുന്ന ഇറച്ചിയുടെ അംശങ്ങള്‍ അവന്‍ നക്കിയെടുത്ത് നുണഞ്ഞു ഏമാന്മാര്‍ ഇറച്ചിവെട്ടുകാരനെ കസ്ടടിയില്‍ എടുത്തു കൂമ്പിനിട്ടും,മുതുകിനിട്ടും ഇടിച്ചു നിരപരാധിയെന്ന് കണ്ടപ്പോള്‍ വെറുതെ വിട്ടു ശുനകന്‍ പിന്നെയും കുറച്ചുകൂടി ഓടി ഒരു കായലിന്റെ കരയില്‍ വന്നു നിന്നിട്ട് നാക്ക് പുറത്തേയ്ക്‌ ഇട്ടു കിതച്ചു തിരിഞ്ഞോടി മാലതിയുടെ പ്രേതത്തിനരികില്‍ വന്നു നിന്ന് വീണ്ടും നാക്ക് പുറത്തേയ്ക്‌ ഇട്ട് കിതച്ചു.

മാലതിയുടെ സമീപത്തു വെളുത്ത കൊച്ചിനേയും പിടിച്ച് കരഞ്ഞുകൊണ്ടിരുന്ന സുഗുണനെ നോക്കി ശുനകന്‍ കുരച്ചു- മാലതിയ്ക്ക് ചോദിയ്കാനും പറയാനും ഒരാങ്ങള മാത്രമേ ഉണ്ടായിരുന്നുള്ളു കള്ള് കുടിയനും,എമ്പോകിയും ആയ നാണപ്പന്‍..., നാണപ്പന്‍ അപ്പോഴും കുടിചിട്ടുണ്ടായിരുന്നു അവന്‍ ബഹളം വച്ചു..., ഏമാനേ..., അവനെ അറസ്റ്റ് ചെയ്യണം അവനാണ് എന്റെ പെങ്ങളെ കൊന്നു കുളത്തിലിട്ടത് സുഗുണന് നേരെ തിരിഞ്ഞുകൊണ്ട് നാണപ്പന്‍ പറഞ്ഞു
അന്ധാളിച്ചു നിന്ന സുഗുണന് നേരെ എസ് ഐ ഏമാന്‍ അടുത്തു. എന്താടാ പട്ടികഴുവെരീട മോനെ നിന്ന് മോങ്ങുന്നത് ...?
നീയണോടാ ഈ വെളുത്ത കൊച്ചിന്റെ തന്ത--?  അതെ ഏമാനേ...
കരഞ്ഞുകൊണ്ട് സുഗുണന്‍ പറഞ്ഞു .-

കാക്ക കുളിച്ചാല്‍ കൊക്കാകുമെന്നു നീയെന്നെ പടിപ്പിക്കേണ്ടാടാ.....പൊ...പൊ....,   പിന്നെ കുറെ പോലീസ് തെറിയും ഏമാന്റെ ശബ്ദം മാറി സമീപത്തു നിന്നിരുന്ന സ്ത്രീകള്‍ മൂക്കത്ത് വിരല്‍ വച്ചു പോലീസ് ഏമാന്‍ കുട്ടിയെ വാങ്ങി ഒരു സ്ത്രീയുടെ കയ്യില്‍ കൊടുത്തു ഏമാന്മാര്‍ എല്ലാവരും കൂടി സുഗുണനെ പെരുമാറി മുട്ടുകാലുകൊണ്ട് കൂമ്പിനിട്ടും,മുട്ടുകൈ കൊണ്ട് മുതുകിനിട്ടും താങ്ങി കയറെടാ വണ്ടിയില്‍...., എസ് ഐ ആക്രോശിച്ചു
പ്രേതത്തെ എഫ് ഐ ആര്‍ എഴുതി ആംബുലന്‍സില്‍ കയറ്റി വിട്ടു തൊട്ടു പുറകില്‍ സുഗുണനെയും കൊണ്ട് ജീപ്പ് പാഞ്ഞു........
സുഗുണന്‍ ആ വെളുത്ത കൊച്ചിനേയും നോക്കി അപോഴും കരയുന്നുണ്ടായിരുന്നു.
മാലതി എങ്ങിനെയാണ്‌ കൊല്ലപ്പെട്ടത് എന്ന് അറിയാവുന്ന ഒരാള്‍ ആ ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നു --
...................................................
ഞാനും ആ വെളുത്ത കൊച്ചിന്റെ അച്ചനെ പരതുകയായിരുന്നു...........

കമ്പം ഒരു ഓര്‍മപെടുത്തല്‍.....

സമയം രാവിലെ അഞ്ചിനും,ആറിനുമിടയില്‍ ഓട്ടോറിക്ഷയുടെ മുരള്‍ച്ചയും,കുടുങ്ങലും ദേഷ്യം വരുതുന്നുന്ടെങ്കിലും നല്ല തന്നുത കാറ്റ് ശരീരത്തെ തഴുകികൊണ്ടിരുന്നു. തമിഴ്നാടില്‍ നിന്നും തേക്കടിയിലേക്ക്  വീശിയടിക്കുന്നത് കൊണ്ടാകാം ചിലപോഴെല്ലാം കാറ്റിനു ഒരു ഭാരതീയാര്‍ കവിതപോലുള്ള അനുഭൂതിയുള്ളത്  ഞാന്‍ ബസ്സിരങ്ങിയതിനു ശേഷം ഒട്ടോകാരനോട്  വുഡ് ലാണ്ട്സ് ലോഡ്ജില്‍ പോകണമെന്ന് പറഞ്ഞപോള്‍ ഞാന്‍ ഒരു മലയാളി ആണെന്ന് അയാള്‍ക് മനസിലായത് കൊണ്ടാകാം നീണ്ട മൌനത്തിനു ശേഷം തമിഴ് കലര്‍ന്ന മലയാളത്തില്‍ അയാള്‍ എന്നോട് സംസാരിയ്കുവാന്‍ തുടങ്ങിയത്
               ``നീങ്കള്‍ എന്തയിടത്തില്‍ നിന്ന് വരുന്നു സര്‍...........?
ഞാന്‍ പറഞ്ഞു - കൊച്ചി -
ഒട്ടോകാരന്‍- കൊച്ചിയാ....!! - കൊച്ചിയില്‍ എന്തയിടം സര്‍.........?
ഞാന്‍ ചോദിച്ചു - നിങ്ങള്‍ക്ക് കൊച്ചിയിലെ എല്ലായിടവുമരിയോ.........
ഒട്ടോകാരന്‍- എന്നാ സര്‍ അപ്പടിയെല്ലാം കേക്കിരത്  ഞാന്‍ ജനിച്ചയിടംതാന്‍ അങ്കെ താന്‍ സര്‍ - യെന്‍ അപ്പ വന്ത് കറവക്കാരന്‍ അമ്മാവുമന്കേതാന്‍ ഇരുക്കുത്  അയാള്‍ വീണ്ടും ചോദിച്ചു ഞാന്‍ പറഞ്ഞു -    പനമ്പിള്ളി നഗര്‍...., നീങ്ക ഇപ്പോള്‍ എവിടെ താമസിക്കുന്നു ..? ഞാന്‍ ചോദിച്ചു.....
ഒട്ടോകാരന്‍ - ഞാന്‍ വന്ത് കമ്പം സ്റ്റാന്റ് ഇരുക്കില്ലേ സര്‍  അതുക് പക്കം താന്‍ , ഞാന്‍ ചിന്ന നാളിലെ ഇങ്കെ തിരുപ്പിവന്ത്  സര്‍
ഞാന്‍ പറഞ്ഞു - രണ്ടു ടൈം ഞാന്‍ കമ്പത്ത് വന്നിടുണ്ട് ..
എതുക്..? ,എന്തയിടത്തില്‍ ..?ഒട്ടോകാരന്‍ തിടുക്കത്തില്‍ ചോദിച്ചു
ഞാന്‍ മിണ്ടിയില്ല ഒട്ടോകാരന്‍ സൈഡ് ഗ്ലാസിലൂടെ എന്നെ നോകി ചെറുതായിട് ചിരിക്കുന്നുണ്ടായിരുന്നു .
ഞാന്‍ ഉമിക്കരി പറ്റിപ്പിടിച്ചതുപോലുള്ള മീശയിലും,താടിയിലും വിരലുകള്‍ ഓടിച്ചുകൊണ്ട്  നിശബ്ദമായി പുറത്തേയ്ക്‌  നോക്കികൊണ്ടിരുന്നു.
സര്‍ നീങ്ക സംഗീതക്കാരനാ......?-കയ്യിലിരിക്കുന്ന ഗിറ്റാര്‍ കണ്ടിട്ടാവാം ഒട്ടോകാരന്‍ അങ്ങിനെ ചോദിച്ചത്
അല്ല -, ഞാന്‍ പറഞ്ഞു
ഒട്ടോകാരന്‍ -ഉങ്ക കയ്യില്‍ വീണ പാതേന്‍ അത് താന്‍ കേട്ടത്.....
അതിവിടം വരെ വന്നപ്പോള്‍ കയ്യില്‍ കരുതിയതാണ്  എന്ന് ഞാന്‍ പറഞ്ഞു -
ഓട്ടോയില്‍ കയറിയിട് പത്തു മിനുട്ട് പിന്നിട്ടിരികും ഓട്ടോ കുറേകൂടി മുന്നോട്ട് പോയി വുഡ് ലാണ്ട്സ്  ലോഡ്ജിന്റെ മുന്‍പില്‍ നിന്നു
ഞാന്‍ ജീന്‍സിന്റെ പോകറ്റില്‍ നിന്നും പേഴ്സ്  എടുത്ത് അതില്‍ നിന്നും അമ്പതു രൂപയെടുത്ത്‌ ഓട്ടോക്കാരന് കൊടുത്തു
ഒട്ടോകാരന്‍ - സര്‍ ചേഞ്ച്‌ ഇരുക്കാത്......
അത് വച്ചോളു.....- ഞാന്‍ പറഞ്ഞു
ഒട്ടോകാരന്‍ സന്തോഷത്തോടെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയതു
ഞാന്‍ ചോദിച്ചു - നിങ്ങളുടെ പേരെന്താ........?
ഗണപതി..` ഒട്ടോകാരന്‍ പറഞ്ഞു-
`വീണ്ടും വരുമ്പോത്‌ സ്റ്റാന്‍ഡില്‍ കേട്ടാപോതും സര്‍...`- ഒട്ടോകാരന്‍ യാത്ര പറഞ്ഞു പോയി
ഞാന്‍ ലോഡ്ജിലേക് കയറിച്ചെന്നു റിസപ്ഷനില്‍ പേരും,അഡ്രസ്സും പറഞ്ഞു റൂം എടുത്തു  റൂം ബോയി വന്നു റൂം നമ്പര്‍ ഒന്‍പതു തുറന്നു തന്നു
ബെഡ്-ഷീറ്റ് വിരിയ്കുന്നതിനിടയില്‍ പറഞ്ഞു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ബെല്‍ അടിച്ചാല്‍ മതി സര്‍ ഞാന്‍ വന്നു കൊള്ളാം
റൂം ബോയി പോയി .
ഞാന്‍ ഗിറ്റാറും,ബാഗും കിടക്കയില്‍ വച്ച് ഷര്‍ട്ട് ഊറി ആണ്കെരില്‍ തൂക്കി - ഷര്‍ട്ടിന്റെ പോകറ്റില്‍ നിന്നും ഒരു വില്‍സ്  സിഗരേറ്റ് എടുത്ത് കത്തിച്ചു പുക വലിച്ചു ഊതി വിട് കൊണ്ട്
റൂമിന്റെ കിഴക് വശത്തെ ജനല്‍ തുറന്നു
ലോഡ്ജിന്റെ പിന്നാമ്പുറത്ത് ഒരു പാറ കല്ലിന്റെ മുകളിലിരുന്നു പൂര്‍ണമായ ചുംബനത്തില്‍  ഏര്‍പ്പെട്ടിരിക്കുന്ന പാശ്ചാത്യരായ ഒരു യുവാവും,യുവതിയും - പെട്ടെന്ന് എന്നെ തിരിഞ്ഞു നോല്കുകയും വീണ്ടും ചുംബനത്തില്‍ ഏര്‍പെടുകയും ചെയതു സമീപത്ത് ഒരു യുവാവ് ഇരുന്നു കഞ്ചാവ് തെര്‍ക്കുന്നുണ്ടായിരുന്നു അവനും വിദേശി തന്നെ ഞാന്‍ നോട്ടത്തിന്റെ ഗെതി മാറ്റി
- കിഴക്ക് ഭാഗത്ത്‌ ഉയര്‍ന്നു താഴ്ന്നു നില്‍ക്കുന്ന കരിമ്പച്ച മലകള്‍ അവയ്ക്ക് പിന്നിലായി വെടിയുണ്ട പായും പോലെ തെറിച്ചു നില്‍ക്കുന്ന പ്രഭാത സൂര്യന്റെ കിരണങ്ങള്‍ -
ഞാന്‍ ജനല്കല്‍നിന്നും പിന്‍വാങ്ങി കിടക്കയില്‍ വന്നിരുന്നു തേക്കടിയുടെ വശ്യതയെ വിളിച്ചറിയിക്കുന്ന കാറ്റില്‍ ഇപ്പോള്‍ കഞ്ചാവ് പുകയുടെ ഗന്ധം കലര്‍ന്നിരുന്നു.
ഞാന്‍ ഗിറ്റാര്‍ എടുത്ത് സ്തൃങ്ക്സിലൂടെ വിരലുകള്‍ ഓടിച്ചു ഇടതു കൈവിരലുകള്‍ ഗിറ്റാറിന്റെ ഫ്രെടുകളിലൂടെ താളാത്മകമായി ചലിച്ചു , വലതു കയ്യില്‍ ഇരിക്കുന്ന സ ട്രയിക്കാര്‍ ആറ് സ്തൃങ്ങുകളിലും മാറി മാറി വീണുകൊണ്ടിരുന്നു എന്റെ ഓര്‍മകളില്‍ പത്തു വര്‍ഷം മുന്പ്  കമ്പത്ത് ടൂര്‍ പോയത് കടന്നു വന്നു
                              ഞങ്ങള്‍ ആറ് പേരുണ്ടായിരുന്നു എനിക്ക് പതിനാറു വയസ്സ് പ്രായം മറ്റുള്ളവര്‍ക് പതിനേഴ ,പതിനഞ്ച് വയസ്സ് പ്രായം ഇതേ ലോഡ്ജില്‍ തന്നെയായിരുന്നു ഞങ്ങള്‍
അന്നും റൂം എടുത്തത്‌ പിറ്റേ ദിവസം കംബതെയ്ക് തിരിച്ചു
പിച്ചി പൂവിന്റെയും,ജമന്തിയുടെയും ,മുല്ലപൂവിന്റെയും പിന്നെ തമിഴത്തികളുടെയും മിശ്രിത ഗന്ധം ഞങ്ങളെ കംബതെയ്ക് സ്വാഗതം ചെയതു  സൌന്ദര്‍ രാജന്റെയും,ശീര്‍കാഴിയുടെയും ഗാനങ്ങള്‍ എങ്ങും പുതുമ പോലെ അലയടിച്ചു കൊണ്ടിരിക്കുന്നു സിനിമ പോസ്റ്റെരുകളിലും രജനികാന്തും,എം ജി ആറും തന്നെ മുന്‍പില്‍ എന്റെ ആദ്യ തമിഴ്നാട് സന്ദര്‍ശനം ആയിരുന്നു അത്  അന്ന് വൈകിട് ഞങ്ങള്‍ അവിടെ ഒരു ലോഡ്ജില്‍ തങ്ങി അവിടെ എല്ലാ സെറ്റ് അപും ഉണ്ടായിരുന്നു എങ്കിലും ഞങ്ങള്‍ ആ സൌകര്യങ്ങള്‍ ഒന്നും ഉപയോഗപ്പെടുത്തിയില്ല -
രാത്രി എട്ടു മണി ആയപോള്‍ ഞങ്ങള്‍ കമ്പം ടൌനിലെകിറങ്ങി നടന്നു-
ജനാലില്‍ മുട്ടുന്ന ശബ്ദം കേട്ട്  ഞാന്‍ ഓര്‍മകളില്‍ നിന്നും പിന്‍വാങ്ങി
മുന്പ്  പിന്നാമ്പുറത്ത് കണ്ട ആ വിദേശികള്‍ ജനാലിനു പുറത്തു നിന്നും എന്നോട് ചോദിച്ചു -
`` ഗിറ്റാര്‍ വായികുമോ....അവരുടെ ഇഗ്ലിഷ് വ്യക്തമല്ലായിരുന്നു.,-
 ഞാന്‍ ചെറുതായിട് വായികുമെന്നു മറുപടിയും നല്‍കി
അവര്‍ എല്ലാവരും സൌമ്യമായി ചിരിച്ചു,- രണ്ടു സായിപും,ഒരു മധാമയും ഉണ്ടായിരുന്നു അവര്‍ അകത്തോട് വന്നോടെ എന്ന് ചോദിച്ചു
അകത്തേയ്ക് വരുവാന്‍ ഞാന്‍ അവര്‍ക്ക് അനുവാദവും നല്‍കി അവര്‍ അകത്തേയ്ക് കയറി വന്നു ഞാന്‍ അവരോട് ഇരിയ്കുവാന്‍ പറഞ്ഞു
അവര്‍ വളരെ വിനയത്തോടെ എന്നോട് പെരുമാറി
മധാമ എന്റെ പേര് ചോദിച്ചു
ഞാന്‍ പേര് പറഞ്ഞു കൊച്ചിയില്‍ നിന്നാണെന്നും പറഞ്ഞു
അവര്‍ ആണുങ്ങള്‍ രണ്ടു പേരും കാലിഫോര്‍ന്നിയകാരും,പെണ്ണ് ന്യൂ ജെര്‍സികാരിയാന്നെന്നും മൂന്ന് പേരുടെ പേരും എന്നോട് പറഞ്ഞു
ഞാന്‍ മറ്റ് കാര്യങ്ങള്‍ ചോദിയ്കുന്നതിനു മുന്‍പേ മ്യുസികിനെകുറിച്ച്  അവര്‍ വാചാലരായി ഈഗിള്‍സ്,ബീറ്റില്‍സ്,പിങ്ക് ഫ്ലോയ്ഡ് ,ബി ബി കിംഗ്‌,ജോണ്‍ ലെനന്‍
ബോബ് മാര്‍ലേ എന്നിവരെല്ലാം വിഷയങ്ങളില്‍ കയറിയിറങ്ങി
കൂടത്തില്‍ ഉണ്ടായിരുന്ന ഒരുവന്‍ എന്റെ കയ്യില്‍ നിന്നും ഗിറ്റാര്‍ വാങ്ങിച്ചിട്
ബി ബി കിങ്ങിന്റെ -ദി ത്രില്‍ ഈസ്‌ ഗോണ്‍ എവേ ആലപിച്ചു. ഒപ്പം മനോഹരമായി ഗിറ്റാര്‍ വായികുകയും ചെയതു
ഒരുവന്‍ എന്നോട് അനുവാദം ചോദിച്ചിട് കഞ്ചാവ് തെറുത്തു കത്തിയ്കുകയും ചെയതു രണ്ടു വട്ടം പുക വലിച്ചു ഉള്ളില്‍ ഇരുതിയിടു മെല്ലെ പുറത്തെയ്ക് ഊതി വിടു
വീണ്ടും ഒരു പുക കൂടി എടുതിടു മധാമയ്കു വലിയ്കുവാന്‍ കൊടുത്തു  അവരും മൂന്ന് നാല് വട്ടം പുക വലിച്ചു ഉള്ളില്‍ ഇരുതിയിടു പുറത്തെയ്ക് ഊതി വിടു
അവര്‍ എന്നോട് വലിയ്കുവാന്‍ ആവശ്യപെടു - ബി ബി കിങ്ങിന്റെ -ദി ത്രില്‍ ഈസ്‌ ഗോണ്‍ എവേ എന്നാ ഗാനം അവര്‍ മൂന്ന് പേരും കൂടി ഗിറ്റാറിന്റെ അകമ്പടിയോടെ മനോഹരമായി ആലപിച്ചു........- ``
ദി ത്രില്‍ ഈസ്‌ ഗോണ്‍ എവേ....
ദി ത്രില്‍ ഈസ്‌  ഗോണ്‍ ബേബി
ദി ത്രില്‍ ഈസ്‌  ഗോണ്‍ എവേ........
മധാമ വലിച്ചു എന്റെ കയ്യില്‍ തന്ന കഞ്ചാവ് ബീഡിയില്‍ തുപ്പലിന്റെ നനവുണ്ടായിരുന്നു വിരലുകള്‍ കൊണ്ട് അമര്‍ത്തി തുപ്പല്‍ തുടച്ച ശേഷം
ഞാനും ആസ്വദിച്ചു വലിച്ചു ഞാന്‍ പ്രോഗ്രാമിന് പോകുമ്പോഴെല്ലാം കഞ്ചാവ്  വലിക്കുന്ന കാര്യം അവരോടെ മിണ്ടിയില്ല -
ഞാന്‍ വലിച്ച ശേഷം ബീഡി അറ്റം എത്തിയിരുന്നു  അത് മറ്റേ സായിപിനു കൈമാറി അയാള്‍ വലിയ്കുന്ന സമയത്തേയ്ക് ഗിറ്റാര്‍ നിശബ്ധമായി സായിപ് വീണ്ടും അടുത്ത ബീഡി സെറ്റ് ചെയ്യുനുണ്ടായിരുന്നു .
നീണ്ട സൌഹാര്ധങ്ങള്‍ക്ക് ശേഷം അവര്‍ യാത്ര പറഞ്ഞു പോയിരുന്നു .
വീണ്ടും ഞാന്‍ കംബതെ ഓര്‍മകളിലേക് ...............
ഞങ്ങള്‍ ആറ്പേരും ഇപ്പോള്‍ കംബതെ ഒരു ഉള്‍ പ്രദേശത്ത്  എത്തി ഇപ്പോള്‍ സമയം ഒന്‍പതു മണിയോടടുത്ത്‌ തെരുവ് വിളക്കിന്റെ മങ്ങിയ മഞ്ഞ വെളിച്ചമുണ്ട്
വഴിയില്‍ ഞങ്ങള്‍ ഒരു അണ്ണാച്ചിയെ കണ്ടു വാറ്റ് ചാരായത്തിന്റെ രൂക്ഷ ഗന്ധം ഉള്ള ഉണങ്ങിയ അണ്ണാച്ചി
ഞങ്ങള്‍ മുഖവുരയില്ലാതെ അണ്ണാച്ചിയോട്  കാര്യം അവതരിപ്പിച്ചു -
``അണ്ണേ ഇങ്കെ പെണ്ണിനെ കെടയ്കുമാ.......``
അയാള്‍ ചുണ്ട് കൂര്‍പിച്ച് തല പിന്നിലേയ്ക് വലിച്ച്‌ ഞങ്ങളെ മാറി മാറി നോകി....-
കുറച്ച്  അടുത്തായിട്  ഒരു കുടിലിലേക് കൈ ചൂണ്ടി കാണിച്ചിട് അയാള്‍ തിരിഞ്ഞു നടന്നു-
ചെളി പിടിച്ചുണ്ടാകിയ ചാണകം മെഴുകിയ ഒരു വൈകോല്‍ കുടില്‍ അതിന്റെ ഉമ്മറത്ത്‌ ബീഡി വലിച്ച്‌ കൊണ്ട് ഒരു അണ്ണാച്ചി ഇരിയ്കുന്നുണ്ടായിരുന്നു
ഞങ്ങള്‍ ചെന്ന പാടെ അണ്ണാച്ചി ഞങ്ങളോട് ചോദിച്ചു-  ``നീങ്ക എതന പേര്‍......
``ആറ് ..``ഞങ്ങള്‍ പറഞ്ഞു
``ആള്‍ക് അമ്പത് രൂപ...`` അയാള്‍ പറഞ്ഞു ഞങ്ങള്‍ പരസ്പരം മുഖതെയ്ക് നോകി ചിരിച്ചു..
അയാള്‍ കുടിലിനകത്തു കയറിയിട് അപ്പോള്‍ തന്നെ പുറത്തെയ്ക് ഇറങ്ങി
മുറ്റത് ഒരു മണ്‍കുടത്തിനു മുകളില്‍ ഒരു പ്ലേറ്റ് വച്ചിട് അതിനു മുകളില്‍ ഒരു ഗ്ലാസ് കമഴ്ത്തി വച്ചിടുണ്ടായിരുന്നു അത്  കാണിച്ചു കൊണ്ട്
അയാള്‍ പറഞ്ഞു- `` നീങ്ക ഉള്ളേ പോയി വന്ത് ഇന്ത തണ്ണിയില്‍ ക്ലീന്‍ പണ്ണുങ്കോ...``
എന്ന് പറഞ്ഞു അണ്ണാച്ചി രൂപയും വാങ്ങി വഴിയിലേക് ഇറങ്ങി നടന്നു
ഓരോരുത്തര്‍ അകത്തു പോയി പുറത്തു വന്നു കുടത്തിലെ വെള്ളമെടുത്തു കഴുകി -
ഞാന്‍ അകത്തു കടന്നു മുറി മുഴുവന്‍ മണ്ണെണ്ണ വിളകിന്റെ പുക നിറഞ്ഞിരിക്കുന്നു
താഴെ വിരിച്ച പുല്‍ പായില്‍ മുപ്പതു ,മുപ്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന സ്ത്രീ രൂപം മലര്‍ന്നു കിട്യ്കുന്നു,മുകളിലേയ്ക് തെറുത്തു വച്ച
സാരിയുടെ ഇടയില്‍ നിന്നും തടിച്ച രണ്ടു കാലുകള്‍ നീണ്ടു കിടക്കുന്നു ബ്ലൌസിന്റെ ഹൂക് അഴിച്ചിടിരികുന്നു ബ്രേസിയര്‍ ഇടിടില്ല
പതിനാറു വയസിന്റെ ത്രെസിപികുന്ന ആവേശം ഏതാനും നിമിഷങ്ങള്‍കൊണ്ട് അടങ്ങി  ഞാനും പുറത്തു വന്നു മന്കുടതിലെ വെള്ളമെടുത്തു കഴുകി
പിന്നീട് മണ്ണിന്റെയും,ചാണകം മെഴുകിയ തറയുടെയും പിന്നെ ജമന്തിയുടെയം ഗന്ധം എനിക്ക് അനുഭൂതിയുളവകുന്ന ഓര്‍മ്മകള്‍ ആയിരുന്നു-
ഞാന്‍ മയക്കത്തില്‍ നിന്നും മെല്ലെ ഉണര്‍ന്നു മുറിയില്‍ കഞ്ചാവിന്റെ മണം ഇപ്പോഴും തങ്ങി നില്‍കുന്നുണ്ടായിരുന്നു വായില്‍ നേരിയ ചവര്‍പ് കലര്‍ന്ന കയിപ്‌
ഞാന്‍ ഒരു വില്‍സ് എടുത്ത് കത്തിച്ച്  ജനല്‍ തുറന്നു പ്രകൃതിയിലേക് നോകി അങ്ങിനെ നിന്നു....

Monday, September 12, 2011

പേരന്വേഷണം

''ഈ കഥ വായിക്കുന്നവര്‍ക്ക് ഒരു കഥ ആയിട്ട് തോന്നിയില്ലെങ്കില്‍ അത് എന്‍റെ തെറ്റ് പൊറുക്കുക ''



നാരായണിയുടെ ജസ്റ്റ്‌ ഓപ്പോസിറ്റ് വരുന്ന പദം എന്താണോ അതായിരുന്നു എന്‍റെ പേര്. പക്ഷെ

ആ പേര് എനിക്കറിയില്ലായിരുന്നു.

എന്‍റെ പേര് അന്വേഷിച്ചു ഞാന്‍ നാട് വഴികളും , കാടു വഴികളും അലഞ്ഞു മലകളും,മരങ്ങളും കയറിയിറങ്ങി.

കടലിലും,കായലിലും നീന്തിയന്വേഷിച്ചു, ചതുപ്പ് നിലങ്ങളിലും, മരുഭൂമികളിലും അന്വേഷിച്ചു,

ഉറ്റവരും, ഉണ്ടാക്കിയവരും പേര് നഷ്ടപെട്ടപോള്‍തന്നെ നഷ്ടപ്പെട്ടിരുന്നു .



പരിചയപ്പെടുന്നവരും,പരിചയമില്ലാത്തവരും എന്‍റെ പേര് ചോദിച്ചു ഞാന്‍ തിരിച്ചവരോട്

എന്‍റെ പേര് ചോദിച്ചു

അവര്‍ 'പാവം ഭ്രാന്തന്‍' എന്ന് മാത്രം പറഞ്ഞു തിരിഞ്ഞു നടക്കും

ഭാഷ നിഖണ്ടുക്കളില്‍ അന്വേഷിച്ചു സാര്‍ത്രിന്‍റെയും,ഭുവ്വയുടെയും ചിന്തകളില്‍ തിരഞ്ഞു

ജിബ്രാന്‍റെ പ്രേമ കാവ്യങ്ങളിലോന്നിലും എന്‍റെ പേര് കണ്ടില്ല.!!

ലോക ക്ലാസ്സിക്കുകളില്‍ ഒന്നിലും നാരായണിയുടെ വിപരീതം എനിക്ക്

കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

കാലങ്ങള്‍ അങ്ങിനെ ഒരുപാട് കഴിഞ്ഞിരുന്നു കൊടും വേനലും,കൊടുങ്കാറ്റും ഉണ്ടായി

മരം കോച്ചുന്ന തണുപ്പും,കോരിച്ചൊരിയുന്ന മഴയുമുണ്ടായി,വേലിയേറ്റവും,വേലിയിറക്കവും ഉണ്ടായി

ഭൂമി കുലുക്കമുണ്ടായി പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ ഒക്കെയും മാറി-മാറി വന്നു

കാലങ്ങളും , മാറ്റങ്ങളും ഇത്രയൊക്കെ ആയിട്ടും എന്‍റെ പേര് എന്താണെന്ന് എനികറിയുവാന്‍ കഴിഞ്ഞില്ല

അങ്ങിനെ പേര് അന്വേഷണത്തിന്‍റെ മധ്യ കാലഖട്ടമെത്തിയപ്പോഴാന്നു അവളെ ഞാന്‍ പരിചയപ്പെടുന്നത്

അവള്‍ക്കു ഇരുട്ടിന്‍റെ കറുപ്പ് നിറമായിരുന്നു, അവളുടെ ചുണ്ടിലും,കണ്ണുകളിലും രക്തത്തിന്‍റെ തുടിപ്പുണ്ടായിരുന്നു

തിങ്ങി നിറഞ്ഞ കറുത്ത ചുരുണ്ട മുടി അവളുടെ കറുപ്പിന് അഴക്‌ കൂട്ടി നിറഞ്ഞ മാറിടങ്ങളും,ഒതുക്കമുള്ള അരക്കെട്ടും അവളെ കാണുന്നവര്‍ക്ക്

കാമാവേശമുന്നര്‍ത്തി.

'' എന്താ പേര്....? ഞാന്‍ അവളോട്‌ ചോദിച്ചു.

''നാരായണന്‍റെ ജസ്റ്റ്‌ ഒപ്പോസിട് വരുന്ന പദം എന്താണോ അതാന്ന് എന്‍റെ പേര്.., ആ പദം എന്താന്നു എന്ന് ഞാന്‍ ആരോടും

അന്വേഷിക്കാറുമില്ല, എനിക്കറിയനും മേല..''

''അപ്പൊ നീയും എന്നെപോലെ പേരന്വേഷിച്ചു നടകനേന്നില്ലേ....? ഞാന്‍ ചോദിച്ചു...

'' നിനക്ക് വീടും,കുടീയോന്നുല്ലേ......? വീണ്ടും ഞാന്‍ ചോദിച്ചു.

'എണ്ട്..'- അവള്‍ പറഞ്ഞു.

-പോലീസേമാന്റെ വീട്ടിലാണ് ഞാ-നിക്കണത് , ഓര്‍മെള്ള കാലമൊതല്‍ ഏമാന്‍ന്‍റെ വീടിലാണ്

ഏമാന് ഭാര്യേം രണ്ട് കുട്യോള്മുണ്ട്.....,

ഭാര്യ എന്നെ ഡീ എന്നും, ഏമാന്‍ സ്നേഹത്താല്‍ കറുമ്പി...എന്നും വിളിക്കും.

ഭാര്യയറിയാതെ ഏമാന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനെമാന് തുണിയഴിച്ച് കൊടുക്കാറുണ്ട്

അപ്പോഴൊക്കെ യേമാന് ഭാര്യകാളും ഇഷ്ടം എന്നെ യാണെന്ന് പറയും....''

'' അപ്പൊ നീയെമാന്‍ന്‍റെ വെപ്പാടിയാന്നല്ലേ.....? ഞാന്‍ ചോദിച്ചു.

'' അല്ല അവള്‍ പറഞ്ഞു.., എന്‍റെ നില നില്പിന് വേണ്ടിയാന്നു ഞാന്തുണിയഴിച്ചു കൊടുക്കുന്നത്

അല്ലാണ്ട് തെരുവിലിരങ്ങിയാല്‍ മാന്യന്മാരെല്ലാം കൂടിയെന്നെ പിച്ചി ചീന്തി തേവിടിച്ചിയായി മുദ്ര കുത്തും...,

പിന്നെ സിഫ്ഫിലീസും,എയിട്സും പിടിച്ചു ഏതെങ്കിലും തെരുവില്‍ കിടന്നു മരിക്കും ഇപ്പൊ

എന്‍റെ വയറിന്‍റെ വിശപ്പും,അതിനു താഴെയുള്ള വിശപ്പും ശമിക്കുന്നുണ്ട്.., ജീവിതം സുഖോണ്...........''

' നിനക്ക് സ്വന്തായിട്ട്‌ ഒരു ഭര്‍ത്താവും,ജീവിതോമാവശ്യമില്ലേ...? ഞാന്‍ ചോദിച്ചു.

അവള്‍ ഒന്നും മിണ്ടാതെ ചിരിച്ചു നിന്നു.

'ഞാമ്പോന്നു..- എന്ന് പറഞ്ഞ് അവള്‍ തിരിഞ്ഞു നടന്നു.

''ഞാന്‍ നാളേം വരും നീ വരോ........? ഞാന്‍ വിളിച്ചു ചോദിച്ചു.

അവള്‍ തിരിഞ്ഞു നോക്കി തലയാട്ടികൊണ്ട് നടന്നു പോയി.

അവള്‍ പിറ്റേ ദിവസവും,അതിന്‍റെ പിറ്റേ ദിവസവും വന്നു. അങ്ങിനെ ദിവസങ്ങള്‍ മാസങ്ങളായി.

ഞാന്‍ ഇപ്പോള്‍ എന്‍റെ പേര് അന്വേഷിക്കാറില്ല. അവള്‍ പോലീസേമാന് വേണ്ടി തുണിയഴികാരുമില്ല

ഏമാന്‍ നിര്‍ഭന്ധികാരുമില്ല.

അവള്‍ സ്നേഹത്താല്‍ ''എന്‍റെ പൊന്നെ എന്ന് എന്നെ വിളിക്കും, ഞാന്‍ എന്‍റെ കരളെ'' യെന്നു

അവളെയും വിളിക്കും.

ഇന്ന് ഞങ്ങള്‍ ദാമ്പതിമാരാന്, അവള്‍ മൂന്ന് മാസം ഗെര്‍ഭിന്നിയുമാണ്

ഞങ്ങള്കിന്നൊരു വീടുണ്ട് പലക മറച്ചു ടാര്‍ ഷീറ്റ്-ഇട്ടു മേഞ്ഞ , കാറ്റും,മഴയും,മഞ്ഞും

കൊള്ളാത്ത ഒരു കൊച്ചു വീട്.

വീടിന്‍റെ വരാന്തയില്‍ ചാണകം മെഴുകി വെടിപ്പാക്കിയ തറയില്‍ ഞാനും , എന്‍റെ കരളായ-ഗെര്‍ഭിന്നിയായ അവളുമിരുന്നു.

എന്‍റെ മടിയില്‍ തലവച്ചു കൊണ്ട് അവള്‍ ചാണക തറയില്‍ നീണ്ടു മലര്‍ന്നു കിടന്നു.

അവളുടെ സ്വല്പം തടിച്ച വയറില്‍ തലോടികൊണ്ട് ഞാന്‍ അങ്ങിനെയിരുന്നു.........

ഞാന്‍ പറഞ്ഞു

''എന്‍റെ കരളേ.......,

നിന്നെ കണ്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഞാന്‍ അറിയാത്ത എന്‍റെ പേരുംതിരഞ്ഞു

അര്‍ത്ഥമില്ലാത്ത യാത്രേം ചെയ്ത് പ്രാന്ത് പിടിച്ചു തെരുവില്‍ കിടന്നു മരിച്ചേനെ....''

'' എന്‍റെ പൊന്നെ, അങ്ങില്ലായിരുന്നെങ്കില്‍ ഗര്‍ഭിന്നിയോ,ഭാര്യോ ആകില്ലായിരുന്നു-

ഞാന്‍ പെറ്റാല്‍ അങ്ങച്ചനും,ഞാനമ്മയുമാകില്ലേ....? അവള്‍ ചോദിച്ചു..

അവന്‍ പറഞ്ഞു...- '' നമുക്കുണ്ടാകുന്ന കൊച് ആണാണെങ്കില്‍ നാരായണനെന്നും,

പെണ്ണാണെങ്കില്‍ നാരായന്നിയെന്നും നമുക്ക് പേരിടാം ...'- അങ്ങിനെ

അറിയാത്ത നമ്മുടെ പെരന്വേഷണത്തിന് നമുക്കിവിടെ അവസാനം കാണാം...''