നാളെ പുലര്‍ച്ചെ കര്‍കിടകം പിറകും
കറുത്ത ദിനങ്ങള്‍ക് പുലര്‍കാലത്തില്‍ പുനര്‍ജ്ജന്മം
കാമുകിയുടെ കരസ്പര്‍ശം,ആലിങ്കനം കര്‍കിടകം പോലെ
മനസ്സില്‍ പച്ചച്ച് കിടന്നു............
'ഞാന്‍ ബഷീര്‍...............'
അവന്‍ എന്നോട് പര് പറഞ്ഞു
'ജനലഴികളിലൂടെ പുറത്തേക് നോകി നീ ആസ്വദിക്കുന്ന
കര്‍കിടക രവാണ് ഞാന്‍ ............'
ജനലഴികളുടെ അരികിലേയ്ക് മുഖം ചേര്‍ത്ത് കണ്ണുകള്‍
അടച്ചു ബഷീര്‍ എന്നോട് ചോദിച്ചു...
'ഈ രാവ് എനിക്ക് സ്വന്തമല്ലേ......?
കര്‍കിടക രാവിന്‍റെ പൂര്‍ണ്ണതയില്‍ ഹ്രിതുമതിയായ നിന്നെ ഞാന്‍
എന്‍റെ ലൈലയോട് ഉപമിചോടെ'....?
ബഷീറിന്‍റെ മുഖതെയ്കു ഉള്ളു കുളിര്‍കെ ഇളം മാരി പെയ്യിച്ചുകൊണ്ട്
ഞാന്‍ സമ്മതം മൂളി....................
'എന്‍റെ ലൈലാ...........'
ബഷീറിന്‍റെ മൊഴി മഴയുടെ നേര്‍ത്ത ശബ്ദം പോലെ ഞാന്‍ ഏറ്റുവാങ്ങി...........
ലൈലയെ കുറിച്ച് ബഷീര്‍ വാചാലനായി...............
കടുത്ത പച്ചയില്‍ കറുപ്പ് ലയിച്ചു ചേരും പോലെ
കര്‍കിടക രാവിന് ഇരുണ്ട് കറുത്ത പച്ച നിറമായി......
'എന്‍റെ ലൈലയുടെ സുറുമയിട്ട കണ്ണുകള്‍ ഈറന്‍ അണിയുമ്പോള്‍
നിന്‍റെ ഈ രാവിന്‍റെ പച്ചപ് അവളുടെ കണ്ണുകളില്‍ ഞാന്‍ ദര്‍ശിച്ചിരുന്നു............
ആദ്യമായി ഞാന്‍ അവള്‍ക് കൊടുത്ത സമ്മാനം....
നനുത് കുളിരുള്ള ഒരു ചുമ്പനവും,എനിക്ക് അറിയാത്ത ഞാന്‍
വായിച്ചിടില്ലാത്ത 'ലൈലാമജ്നു'വെന്ന പ്രണയ കാവ്യം
തിളങ്ങുന്ന വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞു
സ്നേഹപൂര്‍വ്വം ബഷീര്‍ എന്ന കുറിപോട് കൂടി
ഞാന്‍ അവള്‍ക് സമ്മാനിച്ചു.
ഞാനും ലൈലയും പ്രണയിച്ചു..........
രക്തത്തിന്‍റെ വര്‍ണ്ണവും,ഗുണവുമുള്ള പ്രണയം......
ചിലപ്പോള്‍ ഞാന്‍ ലൈലയും....ലൈല ഞാനും ആകുന്ന പ്രണയം............
മറ്റു ചിലപ്പോള്‍ ചുട്ടുപൊള്ളുന്ന വെയില്‍ പോലെ,തകര്‍ത്തു
പെയ്യുന്ന തുലാവര്‍ഷം പോലെ,സംഹാര താണ്ടാവമാടുന്ന
കൊടുങ്കാറ്റു പോലെ പ്രണയം........
ഒരികല്‍ ഞാന്‍ അവളോട് ചോദിച്ചു....
'ഞാന്‍ വായിച്ചിടില്ലാത്ത ലൈലമാജ്നുവിലെ ലൈലയാന്നോ നീ............... ?
അവള്‍ പറഞ്ഞു...............
'ഞാന്‍ വായിച്ചറിഞ്ഞ ലൈലമാജ്നുവിലെ മജ്നു ആണ് നീ.............'
'അപ്പോള്‍ ലൈലാ....? ഞാന്‍ ചോദിച്ചു...............'
ഞാനും ചോദിച്ചു.............
അപ്പോള്‍ ലൈലാ................?
ബഷീര്‍ മുഖം ജനലിനരികിലെക് കൂടുതല്‍ അടുപിച്ചു
ഞാന്‍ ചോദിച്ചു....
'ബഷീര്‍ നീ കരയുകയാണോ.................?
ബഷീര്‍ ചോദിച്ചു..........
'ഈ രാവ് ധന്യമാകി തീര്‍ക്കാന്‍ ഞാന്‍ നിന്നിലെകിറങ്ങി വരട്ടെ................?
തണുത്ത കാറ്റ് ആഞ്ഞു വീശി,കാണാത്ത കറുപ്പ് കര്‍കിടക രാവിനെ കൂടുതല്‍
മനോഹരിയാകി ഞാന്‍ ലൈലയായി..............
ബഷീര്‍ എന്നിലേകിറങ്ങി വന്നു..
തീവ്രമായ മഴയായി ഞാന്‍ ബഷീറിനെ ആലിങ്കനം ചെയ്തു.................
ബഷീര്‍ വിളിച്ചു ലൈലാ........
ആ വിളി കര്‍കിടക രാവില്‍.....,മഴയില്‍.....,
ലൈലാ............?
1 comment:
അക്ഷരപ്പിശക് ലൈലയുടെ ഭംഗി മറച്ചു കളയുന്നു.... നന്നായിട്ടുണ്ട്... ഭാവുകങ്ങള്‍.....
Post a Comment