Wednesday, February 22, 2012

തടാകത്തിലെ മഴ..................

കോഫീ ഷോപിലെ സീറ്റില്‍ പരിചയമില്ലാത്ത സൌകര്യങ്ങളില്‍ അവള്‍ അസ്വസ്ഥയായിരുന്നു
ഞാന്‍ അവളുടെ മുഖത്തേക്  തന്നെ നോകിയിരുന്നു അവള്‍ കൈ മുട്ടുകള്‍ രണ്ടും ടേബിളില്‍ കുത്തി ചേര്‍ത്തു വച്ച ഇരു കരങ്ങളുടെയും ഉള്ളില്‍
മുഖം ഒതുക്കി കുളിര്‍മയോടെ എന്റെ മുഖത്തേക്  നോകി ചിരിച്ചു....
പശ്ചാത്തലത്തില്‍ തടാകത്തില്‍ പെയ്യുന്ന നനുത്ത  പൊടി മഴപോലെ മെഹ്ദി ഹസ്സന്‍ പാടി കൊണ്ടിരുന്നു...........
പ്യാര്‍ ഭരേ..... ദോ ശര്‍മീലെ നൈനാ...........
ജിന്‍സെ മിലാ...മേരെ ദില്‍കോ.......ജൈന്‍.....
കോയീ.......ജാനെനാ....ക്യോ മുജ്സേ..... ശര്മായേ......
കൈസേ മുജെ...  തട്പായേ................( പ്യാര്‍ ഭരേ.... )
ഇടയ്ക്  വെയിടെര്‍  കടന്നു വന്നു.
' സര്‍, ഓര്‍ഡര്‍ പ്ലീസ്‌.......' ,
ഞാന്‍ മെനു ആവശ്യപെട്ടു.
വെയിടെര്‍ മെനു നീടി.
അവള്‍ മെനു വാങ്ങി നോകിയിട്  എന്റെ നേരെ നീടി കൊണ്ട് പറഞ്ഞു...
'' എനിക്ക് ഒരു കോഫീ.......'
ഞാന്‍ മെനു നോകിയിട്  വെയിടരോട് പറഞ്ഞു ......
'' എനിക്ക് ഒരു ബ്ലാക്ക്‌ കോഫ്ഫീയും, ഇവള്‍ക്ക് ഒരു  സട്രോവ്ബേരി ജൂസും പിന്നെ രണ്ടു പീസ്‌ ബ്ലാക്ക്‌ ഫോറെസ്റ്റ്  പാസട്രീസും......''
വെയിടെര്‍ പോയി ഞാന്‍ അവളുടെ മുഖതെയ്കു നോകി
അവള്‍ കണ്ണൊന്നു മിന്നിച്ചു വീണ്ടും ചിരിച്ചു......
അവളുടെ തലയില്‍ നിന്നും താഴെയ്ക്  ഞാണ്  കിടയ്ക്കുന്ന ഷാള്‍-  മെഹ്ദി ഹസ്സന്റെ ഗസലിനൊപം നൃത്തം വയ്ക്കുന്നുണ്ടായിരുന്നു...
പിസ്തയുടെ നിറമുള്ള ഷാളില്‍ എന്റെ നോടം തറച്ചു നിന്നു.
ചിരട്ട കരിയുടെ തേപ്പു പെട്ടിയില്‍ നിന്നും തീപൊരി വീണു ചെറിയ ചെറിയ ഹോളുകളായ ഷാളിലെ ദാരിദ്ര്യം എന്റെ ഉള്കന്നിനെയും,
മനസിനെയും....ഈരനന്നിയിച്ചൂ....
ഞാന്‍ നോക്കുന്നത്  അവള്‍ അറിയാതിരികുവാന്‍ ഞാന്‍ ശ്രദ്ധിച്ചു....
ടാബിളില്‍ ജൂസും,കോഫീയും,പാസട്രീസും വന്നു.
''ഇതാണോ ബ്ലാക്ക്‌ ഫോറെസ്റ്റ് ..... ' ?
പാസ്ട്രീസ് കാടികൊണ്ട് അവള്‍ ചോദിച്ചൂ...
'' മ്......കഴിക്കൂ....'' ഞാന്‍ പറഞ്ഞു....
അവള്‍ സട്രോ കൊണ്ട്  ജുസ്  കുടികുന്നതിനിടയില്‍ പുരികം ഉയര്‍ത്തി കണ്ണ് ചിമ്മിച്ചു കൊണ്ട്  എന്നെ നോകി
ഒന്നുകൂടി ചിരിച്ചൂ....
തലയില്‍ നിന്നും മുഖത്തിന്റെ ഇരുവശങ്ങളിലൂടെയും താഴെയ്ക് ഊര്‍ന്നു കിടക്കുന്ന ഷാള്‍ മെഹ്ദി ഹസ്സന്റെ ഗസലിനൊപം അപ്പോഴും
ചാലിക്കുന്നുണ്ടായിരുന്നു.....
സ്ട്രൌബെരിയുടെ രുചി ആസ്വദിച്ചു കൊണ്ട് അവള്‍ എന്നോട് പറഞ്ഞു.....
' സജിത്ത് ..നല്ല ഗസല്‍ അല്ലെ.....' ?
'മ്...' കോഫി കുടിച്ചുകൊണ്ട്  മെഹ്ദി ഹസ്സനോപം ഞാനും പാടി.......
'' പ്യാര്‍ ഭരേ.........'
അവള്‍ സന്തോഷത്തോടെ ചിരിച്ചൂ.....
സ്പൂണ്‍ കൊണ്ട്  ബ്ലാക്ക്‌ ഫോറെസ്റ്റ്  കട്ട്‌  ചെയ്തു മെല്ലെ അവള്‍ കഴിച്ചു കൊണ്ടിരുന്നു......
അവള്‍ എന്നോട് ആവശ്യപെട്ടു....
'' സജിത്ത്  കഴിക്കൂ.......''
ഞാന്‍ തലയാട്ടി മെഹ്ദി ഹസ്സനോപം ലയിച്ചിരുന്നു......
'' സജിത്ത് നീയും നല്ല പോലെ പാടും അല്ലെ....''   ?
അവള്‍ ചോദിച്ചൂ......
ഞാന്‍ ഒന്നും മിണ്ടിയില്ല.....
അവള്‍ കുടിക്കുന്നതും, കഴിക്കുന്നതും നോകി ഞാന്‍ ആസ്വദിച്ചിരുന്നു........
അവളുടെ ചലനങ്ങളും.......
................'' സജിതേട്ടാ..........
ശോള്‍ടെരില്‍ തട്ടിയുള്ള വിളിയില്‍ ഞാന്‍ മുഖമുയര്‍ത്തി നോകി...
പരിചയമുള്ള വെയിടെര്‍ ആയിരുന്നു അത്
'' ചേട്ടന്‍ എന്നാ ആലോചിക്കുന്നത്....... '' ?
'കോഫി തന്നുത്തൂ.....' അവന്‍ പറഞ്ഞൂ..
'' ഈ കോഫീ മാറ്റി ചൂടുള്ള ഒരു കോഫീ കൊണ്ട് വരൂ....''
ഞാന്‍ അവനോട്‌ ആവശ്യപെട്ടു
ഞാന്‍ മുഖം കഴുകി വീണ്ടും വന്നിരുന്നു......
വെയിടെര്‍ ആവി പറക്കുന്ന കോഫിയുമായി വന്നു
അവന്‍ ചോദിച്ചൂ.., ''ചേട്ടാ എന്താ ഇത് ഇതിനു മുന്പ് ഇങ്ങിനെ കണ്ടിട്ടില്ലാലോ.....'' ?
'' എന്താ കഴിച്ചത്.....'' ?
'' അന്ടിക്വിടി ആറ് പെഗ്.., ഒരു ഇവെന്റ്റ് ഉണ്ടായിരുന്നു.......''- ഞാന്‍ പറഞ്ഞു
ജമൈകന്‍ റെഗ്ഗെ സംഗീത രാജാവ്‌  ബോബ് മര്‍ലീ യുടെ നോ വുമെന്‍ നോ ക്രൈ എന്ന
ഗാനം കോഫി ഷോപ്പിലെ സൌണ്ട് സിസ്റ്റെതില്‍ പാടികൊണ്ടിരുന്നു..........
ഞാന്‍ വെയിടെര്‍റോഡ്‌ പറഞ്ഞു   '' നീ ഈ മ്യൂസിക്‌ ഒന്ന് ചേഞ്ച്‌ ചെയ്യൂ..പ്ലീസ്‌.......''
അവന്‍ ചോദിച്ചു- '' മെഹ്ദി ഹസ്സന്‍ .....പ്യാര്‍ ഭരേ....... ഇടട്ടെ......'' ?
ഞാന്‍ ചിരിച്ചൂ..അവനും ചിരിച്ചൂ.....എന്റെ ചിരിക് ഒരു വര്‍ഷത്തെ പഴകം വന്നു.......
എന്റെ മുന്‍പിലെ കാലിയായ സീറ്റില്‍ നോകി ഞാന്‍ കണ്ണൊന്നു അടച്ചു തുറന്നു........
കോഫിയുടെ ചൂട്  ഞാന്‍ ആസ്വാദിച്ചൂ....
മെഹ്ദി ഹസ്സന്‍ പാടി കൊണ്ടിരുന്നു തടാകത്തില്‍ പെയ്യുന്ന മഴപോലെ...........

3 comments:

Pradeep Kumar said...

നന്നായി എഴുതുന്നു. എഴുത്ത് തുടരുക.....കമന്റ് മോഡറേഷൻ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.....

Pradeep Kumar said...

നന്നായി എഴുതി - ഇഷ്ടമായി.... ഇനിയും എഴുതൂ

Pradeep Kumar said...

നന്നായി എഴുതി - ഇനിയും എഴുതി