Wednesday, February 22, 2012

മാലതിയും,സുഗുണനും പിന്നെ വെളുത്ത കുട്ടിയും..........

ഈ കുളത്തിന് ഏഴു മീറ്ററോളം വ്യാസമുണ്ട് എന്നാല്‍ ഭംഗിയുള്ള വൃത്തമാല്ലായിരുന്നു
കുളത്തിന്റെ പഴയ കാല പ്രതാപം കെട്ടടങ്ങി കരിങ്കൂവളം തിങ്ങി വളര്‍ന്നിരിക്കുന്നു
ആദ്യ കാലങ്ങളില്‍ സമീപവാസികള്‍ കിണ്ണം മുങ്ങി പിതൃ തര്‍പ്പണം നടത്തുന്നതെല്ലാം ഈ കുളത്തില്‍ ആയിരുന്നു ആളുകളെല്ലാം അലക്കി കുളിക്കുന്നതും ഇതേ സ്ഥലത്തായിരുന്നു.

ഇന്ന് സമീപത്തുള്ള കുടിലുകളെല്ലാം  വാര്‍ക്ക കെട്ടിടങ്ങളും ഉയര്‍ന്ന ബില്ടിങ്ങുകളും ആയി മാറി
ഇപ്പോള്‍ ശബരി മല സീസണായാല്‍
ട്രാന്‍സ്പോര്‍ട്ട് സ്റ്റാണ്ടിലും,റയില്‍വേ സ്റ്റെഷനിലും ഒക്കെ വരുന്ന സ്വാമിമാര്‍
കുളത്തിന് സമീപമുള്ള പറമ്പിലും,റെയില്‍വേ ലൈനിലും ഒക്കെ വെളിക്കിരങ്ങിയിടു
ഈ കുളത്തിലാണ് ചന്തി കഴുകുന്നത് ഇതൊക്കെയാണ് ഈ കുളത്തിനെ പറ്റി പറയാനുള്ളത്
തൊട്ടു അടുത്ത വീട്ടിലെ മാലതിയുടെ പ്രേതം(ശവം) പൊങ്ങിയതും ഈ കുളത്തില്‍ ആണ് -
പ്രേതത്തെ ആദ്യമേ കണ്ടത് ഞാന്‍ തന്നെയായിരുന്നു.

അവള്‍ അത്ര നല്ലവളൊന്നും ആയിരുന്നില്ല സുഗുണഞ്ഞോ  വളരെ പാവവും അവനും,മാലതിയും നല്ല കറുപ്പായിരുന്നു
പക്ഷെ മാലതി പ്രസവിച്ചത് നല്ല വെളുത്ത കുഞ്ഞിനേയും എന്നിട്ടും അവന്‍ മാലതിയ്കും കുഞ്ഞിനും ചിലവിനു കൊടുത്തു സുഗുണന്‍ പണിയ്ക് പോകുമ്പോള്‍ സമീപത്തുള്ള ചില കഴുവേറികള്‍
മാലതിയുടെ നെഞ്ചത്ത്‌ കയറിയിരങ്ങാരുണ്ടായിരുന്നു അവള്‍ അതിനു സമ്മതിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു
സുഗുണന്‍ അറിവും,നേരറിവും ഉള്ളവനായിരുന്നു എന്നിട്ടും തന്റെ ഭാര്യയിലെ മാലതിയെ അവനു മനസിലാകുവാന്‍ സാദിച്ചിരുന്നോ ആവോ...
ഒരിക്കല്‍ ഞാനും അതായതു എന്റ കാമം എന്നെയും മാലതിയുടെ അടുകല്‍ എത്തിച്ചു എന്നാല്‍ നാടിലെ പ്രമാണിയായ ഒരാളുടെയും,ഭുമിയുടെയും ഇടയില്‍ മാലതി വിയര്‍ത്തു കുളികുന്നുണ്ടായിരുന്നു അവര്‍ രണ്ടുപേരും കാണാതെ ഞാന്‍ തിരിച്ചു പോന്നു. പിന്നീട് സുഗുണനെ കുറിച്ച് ഓര്‍ത്തപോള്‍ മാലതിയോടുള്ള എന്റെ കാമം ഞാന്‍ ഉപേക്ഷിച്ചു. പക്ഷെ ഇപ്പോള്‍ മാലതിയെ കൊന്നു കുളത്തിലിട്ടത് ആരാണ്.....
സുഗുണഞ്ഞോ അതോ മറ്റേതെങ്കിലും കഴുവേറികളോ.....- പക്ഷെ മറ്റുള്ളവരാരും അവളെ കൊല്ലുവാനുള്ള സാഹചര്യമില്ല അവള്‍ എല്ലാ അവന്മാര്‍കും സമ്മതികാരുന്ദ്
അവള്‍ ഒരു തേവിടിശ്ശി ആയിരുന്നു എന്നുള്ള കാര്യത്തില്‍ സമീപത്തുള്ള സ്ത്രീകളെല്ലാം ഒരേ അഭിപ്രായകാരാന്നു .....
ഞാന്‍ പണിയൊന്നും ഇല്ലാത്ത സമയങ്ങളില്‍ ഈ കുളത്തിന്റെ കരയില്‍ ഇരുന്നു ചൂണ്ടയിടാരുണ്ട്ട്  മനുഷ്യന്റെ
സാഡിസ്റ്റ് മനോഭാവം ആണ് ചൂണ്ടയിടലിന്റെ അടിസ്ഥാനം എന്നാണ് എന്റെ വിശ്വാസം എന്തൊരു ക്രൂരതയാണ് ചൂണ്ടയിടല്‍ ഇരുമ്പ് കൊളുത്തിലെ ഇരയെ ഭക്ഷിക്കുന്ന മീനുകള്‍ നിമിഷങ്ങള്കകം കരയില്‍ വീണിരികും...
ഇരുമ്പ് കൊളുത് ചിലപ്പോള്‍ ചെകിളയിലോ,ചുണ്ടിലോ തുളച്ച്‌ പുറത്തു വന്നിരികും മറ്റ് ചിലപ്പോള്‍ കണ്ണിലൂടെ തുളച്ച്‌ കറുപ് കലര്‍ന്ന ചുവന്ന രക്തം ചീറ്റിച്ച്‌ കൊണ്ട് പിടയുന്നുണ്ടായിരികും - എന്തൊരു ക്രൂരവിനോദം -
അങ്ങിനെ ചൂണ്ടയിട് കൊണ്ടിരികുന്നതിന്റെ ഇടയിലാണ് മാലതിയുടെ പ്രേതത്തെ കരിങ്കൂവളത്തിന്റെ ഇടയിലൂടെ ഞാന്‍ കണ്ടത് .
അയ്യോ...., ഞാന്‍ ഭയന്ന് പിന്മാറി അങ്ങിനെ മാലതിയെ കൊന്നത് അല്ലെങ്കില്‍ അവള്‍ ആത്മഹത്യ ചെയ്തത് നാട്ടിലാകെ പറന്നു പോലീസുകാരും എത്തി പോലീസ് ശുനകനും ഉണ്ടായിരുന്നു ജഡം കരയ്കെടുത്തു ശുനകനെ കൊണ്ട് പ്രേതത്തില്‍ മണപ്പിച്ചു മനുത്തപാടെ എങ്ങോട് എന്നില്ലാതെ ഓടി പിന്നാലെ ഏമാന്മാരും ശുനകന്‍ ഓട്ടം നിറുത്തിയത് ഒരു ഇരച്ചികടയിലായിരുന്നു
കടയിലെ ഇറച്ചി വെട്ടുന്ന മരത്തടിയില്‍ ഉണങ്ങി പിടിച്ചിരുന്ന ഇറച്ചിയുടെ അംശങ്ങള്‍ അവന്‍ നക്കിയെടുത്ത് നുണഞ്ഞു ഏമാന്മാര്‍ ഇറച്ചിവെട്ടുകാരനെ കസ്ടടിയില്‍ എടുത്തു കൂമ്പിനിട്ടും,മുതുകിനിട്ടും ഇടിച്ചു നിരപരാധിയെന്ന് കണ്ടപ്പോള്‍ വെറുതെ വിട്ടു ശുനകന്‍ പിന്നെയും കുറച്ചുകൂടി ഓടി ഒരു കായലിന്റെ കരയില്‍ വന്നു നിന്നിട്ട് നാക്ക് പുറത്തേയ്ക്‌ ഇട്ടു കിതച്ചു തിരിഞ്ഞോടി മാലതിയുടെ പ്രേതത്തിനരികില്‍ വന്നു നിന്ന് വീണ്ടും നാക്ക് പുറത്തേയ്ക്‌ ഇട്ട് കിതച്ചു.

മാലതിയുടെ സമീപത്തു വെളുത്ത കൊച്ചിനേയും പിടിച്ച് കരഞ്ഞുകൊണ്ടിരുന്ന സുഗുണനെ നോക്കി ശുനകന്‍ കുരച്ചു- മാലതിയ്ക്ക് ചോദിയ്കാനും പറയാനും ഒരാങ്ങള മാത്രമേ ഉണ്ടായിരുന്നുള്ളു കള്ള് കുടിയനും,എമ്പോകിയും ആയ നാണപ്പന്‍..., നാണപ്പന്‍ അപ്പോഴും കുടിചിട്ടുണ്ടായിരുന്നു അവന്‍ ബഹളം വച്ചു..., ഏമാനേ..., അവനെ അറസ്റ്റ് ചെയ്യണം അവനാണ് എന്റെ പെങ്ങളെ കൊന്നു കുളത്തിലിട്ടത് സുഗുണന് നേരെ തിരിഞ്ഞുകൊണ്ട് നാണപ്പന്‍ പറഞ്ഞു
അന്ധാളിച്ചു നിന്ന സുഗുണന് നേരെ എസ് ഐ ഏമാന്‍ അടുത്തു. എന്താടാ പട്ടികഴുവെരീട മോനെ നിന്ന് മോങ്ങുന്നത് ...?
നീയണോടാ ഈ വെളുത്ത കൊച്ചിന്റെ തന്ത--?  അതെ ഏമാനേ...
കരഞ്ഞുകൊണ്ട് സുഗുണന്‍ പറഞ്ഞു .-

കാക്ക കുളിച്ചാല്‍ കൊക്കാകുമെന്നു നീയെന്നെ പടിപ്പിക്കേണ്ടാടാ.....പൊ...പൊ....,   പിന്നെ കുറെ പോലീസ് തെറിയും ഏമാന്റെ ശബ്ദം മാറി സമീപത്തു നിന്നിരുന്ന സ്ത്രീകള്‍ മൂക്കത്ത് വിരല്‍ വച്ചു പോലീസ് ഏമാന്‍ കുട്ടിയെ വാങ്ങി ഒരു സ്ത്രീയുടെ കയ്യില്‍ കൊടുത്തു ഏമാന്മാര്‍ എല്ലാവരും കൂടി സുഗുണനെ പെരുമാറി മുട്ടുകാലുകൊണ്ട് കൂമ്പിനിട്ടും,മുട്ടുകൈ കൊണ്ട് മുതുകിനിട്ടും താങ്ങി കയറെടാ വണ്ടിയില്‍...., എസ് ഐ ആക്രോശിച്ചു
പ്രേതത്തെ എഫ് ഐ ആര്‍ എഴുതി ആംബുലന്‍സില്‍ കയറ്റി വിട്ടു തൊട്ടു പുറകില്‍ സുഗുണനെയും കൊണ്ട് ജീപ്പ് പാഞ്ഞു........
സുഗുണന്‍ ആ വെളുത്ത കൊച്ചിനേയും നോക്കി അപോഴും കരയുന്നുണ്ടായിരുന്നു.
മാലതി എങ്ങിനെയാണ്‌ കൊല്ലപ്പെട്ടത് എന്ന് അറിയാവുന്ന ഒരാള്‍ ആ ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നു --
...................................................
ഞാനും ആ വെളുത്ത കൊച്ചിന്റെ അച്ചനെ പരതുകയായിരുന്നു...........

No comments: